ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന വയോധികന് ജീവനൊടുക്കി. അരിയാളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസലേഷനിലായിരുന്ന അറുപതുകാരനാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആശുപത്രി വാര്‍ഡിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടത്. അരിയാളൂര്‍ കഡംബുര് സ്വദേശിയാണ് മരിച്ചത്.
കേരളത്തില്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാള്‍ ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു പോകുകയായിരുന്നു. കേരളത്തില്‍നിന്നും എത്തിയതിനാലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.