5000 പേർക്ക് ഒരു മാസത്തെ ഭക്ഷണം; സഹായഹസ്തവുമായി സച്ചിൻ തെൻഡുൽക്കർ

മുംബൈ:കൊറോണ വൈറസിനെതിരെ പോരാടുന്നവർക്ക് സഹായഹസ്തവുമായി വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ താരം സച്ചിൻ തെണ്ടുല്‍ക്കര്‍. 5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാനാണ് ഇത്തവണ താരത്തിന്‍റെ തീരുമാനിച്ചിരിക്കുന്നത്.

ദുരിത ബാധിതരെ സഹായിക്കാന്‍ 50 ലക്ഷം രൂപയാണ് സച്ചിന്‍ സംഭാവനയായി നല്‍കിയത്. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ആണ് ആദ്യ ഘട്ടത്തില്‍ സച്ചിന്‍ സഹായമായി നൽകിയിരുന്നു. ഇതിനു പുറമെയാണ് 5000 പേർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണം നൽകാൻ വീണ്ടും താരം തീരുമാനിച്ചത്.

‘അപ്നാലയ’ എന്ന എന്‍.ജി.ഒ വഴിയാണ് സച്ചിന്‍ 5000 പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ‘നിങ്ങളുടെ പിന്തുണ ആവശ്യമുള്ള നിരവധി വ്യക്തികൾ ഉണ്ടെന്നും ലോകം മുഴുവൻ പകർച്ചവ്യാധിയുമായി പൊരുതുന്ന ഈ സമയത്ത് സഹായം നൽകിയതിന് സച്ചിന് നന്ദി അറിയിക്കുന്നു എന്നും എൻ‌.ജി‌.ഒ ട്വിറ്ററില്‍ കുറിച്ചു.
ദുരിതമനുഭവിക്കുന്നവര്‍ക്കായി സേവനം ചെയ്യുന്ന നിങ്ങളുടെ ജോലി തുടരുക. എല്ലാ ആശംസകളും’ എന്നാണ് അപ്നാലയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സച്ചിന്‍ മറുപടിയായി കുറിച്ചത്.
ആഗോള തലത്തിെലന്ന പോലെ രാജ്യത്തേയും ബാധിച്ചിരിക്കുന്ന മാഹാവ്യാധിയെ പ്രതിരോധിക്കുന്നതിനായി നേരത്തെ തന്നെ സച്ചിന്‍ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.