മെഹ്റൂഫിന്റെ മൃതദേഹം മാഹിയിലേക്കു കൊണ്ടുപോകില്ല: പരിയാരത്തു കബറടക്കം

കണ്ണൂർ: കൊറോണ ബാധിച്ചു മരിച്ച പി. മെഹ്റൂഫിന്റെ മൃതദേഹം സ്വദേശമായ മാഹിയിലേക്കു കൊണ്ടുപോകില്ല. കബറടക്കം പരിയാരത്തു തന്നെ നടത്താനാണു തീരുമാനം. ആരോഗ്യ വകുപ്പാണു കബറടക്കം പരിയാരത്തു തന്നെ നടത്താൻ നിർദേശിച്ചത്. ഇന്ന് രാവിലെയാണ് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്റുഫ്(71) പരിയാരം മെഡിക്കൽ കോളജില്‍ മരിച്ചത്. മെഡിക്കൽ കോളജിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു ഇയാൾ. മെഹ്റൂഫിന് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാൾക്ക് എവിടെ നിന്നാണ് രോഗി ബാധിച്ചതെന്ന് കാര്യം വ്യക്തമല്ല.
മാർച്ച് 26ന് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹം തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തുന്നത്
രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 31ന് ഇതേ ആശുപത്രിയിൽ അഡ്മിറ്റായി. അസുഖം മൂർച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്. മരിച്ചയാൾ ധാരാളം പേരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിൽ പോകുകയും മകന്റെ കൂടെ പെണ്ണുകാണൽ ചടങ്ങിന് പോകുകയും ചെയ്തിരുന്നു.