ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് ഡോക്ടർ മരിച്ചു

ലക്നൗ: കൊറോണ ബാധിച്ചു രാജ്യത്ത് ഒരു ഡോക്ടർ കൂടി മരിച്ചു. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ആയുർവേദ ഡോക്ടറായ ഇദ്ദേഹം ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ സ്വദേശിയാണ്.
65 വയസ്സായിരുന്നു. കൊറോണ രോഗികളെ ഇയാള്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിച്ചതായാണ് സംശയം.ഇതോടെ ബുലന്ദ്ഷെഹറിലെ ക്ലിനിക് അടച്ചുപൂട്ടി.

അതേസമയം, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു.