കണ്ണൂര്‍: കൊറോണ ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കണ്ണൂരിലാണ് സംഭവം. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊറോണ സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.