ചങ്ങനാശേരി: ക്രിസ്തുവിന്റെ ഉയിർപ്പ് ആഘോഷിക്കുന്ന ഈസ്റ്റർ ദിന രാത്രിയിൽ വിശ്വാസികൾ വീടുകളിൽ ഒന്നു ചേർന്ന് തിരിതെളിച്ച് വിശ്വാസ സാക്ഷ്യങ്ങളാകണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
അലങ്കരിച്ച തിരിയിൽ നിന്ന് കൊച്ചു തിരികൾ കുടുംബാംഗങ്ങൾ തെളിക്കണം. അങ്ങനെ ,
ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ലെന്ന് പറഞ്ഞ ഈശോയുടെ വാക്കുകൾ അനുസരിച്ച് നമ്മുക്ക് വെളിച്ചത്തിൽ സഞ്ചരിക്കാം.
വിശ്വാസികൾക്ക് ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടവും നിരാശയും മാറ്റാനാണ് ബിഷപ് വീടുകളിൽ തിരിതെളിക്കാൻ നിർദേശിച്ചത്.