Home State കേരളത്തിൽ 10 പേർക്ക് കൂടി കൊറോണ ;ഏഴു പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

കേരളത്തിൽ 10 പേർക്ക് കൂടി കൊറോണ ;ഏഴു പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിൽ ഏഴു പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1. എന്നിങ്ങനെയാണ് കൊറോണ ബാധിതർ മൂന്നു പേർ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേർക്കു സമ്പർക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേർക്ക്. കാസർകോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂർ 1.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര്‍ ചികിൽസയിലുണ്ട്. 1,23,490 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,22,676പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14,163 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. കൊറോണ രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം ആശുപത്രിയിൽ കുഞ്ഞ് പിറന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here