Home Local News സിപിഒ ബിജു.കെ.തോമസ് മുടിവെട്ടുകാരാനായി; അച്ചടക്കം പാലിച്ച് പോലീസുകാർ

സിപിഒ ബിജു.കെ.തോമസ് മുടിവെട്ടുകാരാനായി; അച്ചടക്കം പാലിച്ച് പോലീസുകാർ

0

കുറവിലങ്ങാട്: ലോക്ഡ‌‍ൗൺ കാലത്തെ മുടിവെട്ട് വിശേഷങ്ങൾ അവസാനിക്കുന്നില്ല. മുടിവെട്ടിന്റെ കാര്യത്തിൽ പതിവ് തെറ്റിക്കാൻ പൊലീസിനു കഴിയില്ല. അച്ചടക്കത്തിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ മുടി വെട്ടിയൊതുക്കണം. അടച്ചിട്ട ബാർബർ ഷോപ്പുകൾ തുറക്കാനും പറ്റില്ല. കുറവിലങ്ങാട് ജനമൈത്രി പൊലീസ് സ്റ്റേഷൻ ഇവിടെയും കണ്ടെത്തി വേറിട്ട വഴി. സ്റ്റേഷനിലെ സിപിഒ ബിജു.കെ.തോമസ് 3 ദിവസത്തിനുള്ളിൽ വെട്ടിയത് 20 സഹപ്രവർത്തകരുടെ മുടി. ഉഴവൂർ സ്വദേശിയായ ബിജു കവിത ഉഴവൂർ എന്ന പേരിൽ കാർട്ടൂൺ വരയിലും സജീവമാണ്. അടുത്ത ദിവസങ്ങളിൽ ബാക്കി സഹപ്രവർത്തകർക്കും ബിജുവിന്റെ സഹായം ഉണ്ടാകും. ഒപ്പം ഒരു കാര്യം കൂടി, ജനമൈത്രി പൊലീസ് ആണെങ്കിലും ജനങ്ങൾക്ക് മുടി വെട്ടിക്കൊടുക്കുന്നതല്ല!

LEAVE A REPLY

Please enter your comment!
Please enter your name here