Home Local News തിരുവല്ലയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; പരിശോധനാ ഫലം വന്ന ശേഷം സംസ്ക്കാരം

തിരുവല്ലയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; പരിശോധനാ ഫലം വന്ന ശേഷം സംസ്ക്കാരം

0

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു. പൊടിയാടി സ്വദേശിയായ 62 കാരനാണ് മരിച്ചത്. രക്ത- സ്രവസാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഹൃദ്രോഗ ലക്ഷണങ്ങളോടെ ഇന്ന് വൈകുന്നേരമാണ് 62കാരനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 23ന് ഹൈദരാബാദിൽനിന്ന് നാട്ടിലെത്തിയതായിരുന്നു മരിച്ച വ്യക്തി.
മൃതശരീരം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിശോധനാ ഫലം അറിഞ്ഞശേഷമേ മ്യതദേഹം വിട്ടുകൊടുക്കൂയെന്ന് അധികൃതർ വ്യക്തമാക്കി. മരണകാരണം ഹൃദയാഘാതമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ചികിത്സിച്ച ഡോക്ടർമാരേയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here