Home National മാസ്ക് ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ഒഡിഷയിലെ പെട്രോള്‍ പമ്പുകൾ

മാസ്ക് ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ഒഡിഷയിലെ പെട്രോള്‍ പമ്പുകൾ

0

ഭുവനേശ്വര്‍: ഒഡിഷയിലെ പെട്രോള്‍ പമ്പുകളുടെ തീരുമാനം ഇങ്ങനെയാണ്. മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് ഇന്ധനം നല്‍കില്ല. ഞങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അവര്‍ തങ്ങളുടെ ഹീറോകളാണെന്ന് ഉത്കാല്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയടക്കമുള്ള ഒരു ഇന്ധനവും നല്‍കില്ലെന്നാണ് പമ്പുടമകളുടെ തീരുമാനം. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചത്. ഈ കൊറോണ കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം ശനിയാഴ്ച വരുമെന്നാണ് സൂചന. നേരത്തെ കൊറോണ വൈറസ് ബാധയെ നേരിടാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി ഒഡീഷ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടിയിരുന്നു. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സും ഒഡീഷ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേ തുക തന്നെ അടയ്‌ക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here