പിടിച്ചെടുത്ത വാഹനങ്ങൾ പോലീസിന് തലവേദനയായി; തിങ്കളാഴ്ച മുതൽ തിരിച്ചുനൽകും

തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ സംസ്ഥാനത്ത നിന്നു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും തിങ്കളാഴ്ച്ച മുതൽ വാഹന ഉടമകൾക്ക് തിരിച്ചു നൽകും. സ്റ്റേഷനുകളിൽ വാഹനങ്ങൾ തിങ്ങി നിറഞ്ഞത് കാരണമാണ് ഈ തീരുമാനം. 27,3000 ലധികം വാഹനങ്ങളാണ് നിയന്ത്രങ്ങൾ ലംഘിച്ചു നിരത്തിൽ ഇറക്കിയതിനു പോലീസ് പിടിച്ചെടുത്തത്. ഇതിപ്പോൾ പോലീസുക്കാരക്ക് തന്നെ വിനയായി തീർന്നിരിക്കുകയാണ്. പരാതിക്കാർ കുറവായതിന്റെ കുറവ് വാഹനങ്ങൾ തീർത്തു. എല്ലാ സ്റ്റേഷനുകളിലും പരിസരമാകെ വാഹനങ്ങൾ മാത്രം. ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങളാണ് പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസും കേരള പൊലീസ് ആക്ടും പ്രകാരം പിടിച്ചെടുത്തത്.

സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്.തിങ്കളാഴ്ച മുതലാണ് വാഹനങ്ങൾ തിരിച്ചു കൊടുക്കുക. അതേസമയം വാഹന ഉടമകൾക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും. പിഴ ഈടാക്കി വാഹനം വിട്ടുനൽകുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. 10000 രൂപ വരെ പരമാവധി പിഴ ഈടാക്കാം. എന്നാൽ, ഇതിന് ചില നിയമതടസങ്ങള്‍ പൊലീസിന് മുന്നിലുണ്ടായിരുന്നു. വാഹനങ്ങള്‍ കോടതിയിൽ നൽകി പിഴയടക്കണമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. ഇത് എങ്ങനെ മറിടക്കുമെന്നാണ് ഡിജിപി ഇപ്പോൾ നിയമപദേശം തേടിയിരിക്കുന്നത്. അതിനാൽ തന്നെ വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രം ഈടാക്കുന്നതിനെ കുറിച്ച് ഡിജിപി നിയമോപദേശം തേടി. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
അതേസമയം ഈസ്റ്റർ കാലം കണക്കിലെടുത്ത് ലോക്ക് ഡൗൺ പരിശോധനകൾ ശക്തമാക്കാനാണ് പൊലീസ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ ഒരു കാരണവശാലും കടത്തിവിടേണ്ടെന്ന നിർദേശം സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ട്. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടുത്ത ദിവസങ്ങളിൽ നേരിട്ട് പരിശോധന നടത്തും. പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാൻ പാടില്ല. ഈ വാഹനം വീണ്ടും പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.