Home Local News പോത്തൻകോട്ട് ആശങ്ക ഒഴിയുന്നു ; ആർക്കും രോഗബാധയില്ല

പോത്തൻകോട്ട് ആശങ്ക ഒഴിയുന്നു ; ആർക്കും രോഗബാധയില്ല

0

തിരുവനന്തപുരം : കൊറോണ ആശങ്കകൾ ഒഴിഞ്ഞു പോത്തൻകോട്. പോത്തൻകോട്ട് നിന്ന് പരിശോധനയ്ക്ക് അയച്ച സ്രവ സാമ്പിളുകളുടെ ഫലങ്ങൾ എല്ലാം നെഗറ്റീവാണ്. ജില്ലയിലെ പൊതു സ്ഥിതി ആശ്വാസകരമെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. ചികിത്സയിലുള്ള പോത്തൻകോട് സ്വദേശിയായ യുവാവിന്റെ ബന്ധുക്കളുടെ ഫലവും നെഗറ്റീവ് ആണ്. കൊറോണ ബാധിച്ച് റിട്ട. എ എസ് ഐ മരിച്ചതിനെ തുടർന്നാണ് ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയതും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതും. എന്നാൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന പരിശോധനാ ഫലം.

ഇനി 214 ഫലം കൂടി ലഭിക്കാനുണ്ട്. അതേസമയം തിരുവന്തപുരം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. 7000ത്തോളം ആളുകളാണ് വിവിധ സ്ഥലങ്ങളിൽ ആയി നിരീക്ഷണത്തിൽ ഉള്ളത്.
സ്ഥിതി ആശ്വാസകരമെങ്കിലും കർശന ജാഗ്രതയും നിയന്ത്രണങ്ങളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here