ന്യൂഡെൽഹി: ഇന്ത്യ അമേരിക്ക ബന്ധം എന്നും ശക്തമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഹൈഡ്രോക്സിക്ലോറോക്വിൻ വാക്‌സിൻ നൽകിയ ഇന്ത്യയുടെ നടപടിയിൽ നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിനുള്ള മറുപടിയിലാണ് മോദി അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരെ പൊരുതാൻ വേണ്ട എല്ലാ സഹായങ്ങളും ഇന്ത്യ ചെയ്യുമെന്നും മോദി പറഞ്ഞു.
‘ഇതുപോലുള്ള സമയങ്ങൾ സുഹൃത്തുക്കളെ കൂടുതൽ അടുപ്പിക്കുന്നു. ഇന്ത്യയുടെ അമേരിക്ക പങ്കാളിത്തം എന്നത്തേക്കാളും ശക്തമാണ്. കൊറോണയ്‌ക്കെതിരെ പോരാടാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും.’ എന്നാണ് പ്രധാന മന്ത്രിയുടെ ട്വിറ്റർ പോസ്റ്റ്.
അതേസമയം കൊറോണ ചികിത്സക്കായി മലേറിയയുടെ മരുന്ന് അമേരിക്കക്ക് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ കയറ്റുമതി നിരോധിച്ച മാർച്ച് 25ലെ തീരുമാനം ഇന്ത്യ പിൻവലിച്ചത്. 2.9 കോടി ഡോസ് മരുന്നാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയെ ട്രംപ് ഭീഷണിപ്പെടുത്തിയത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഇതിനു പിന്നാലെ ആണ് ട്രംപ് ന്റെയും മോദിയുടെയും ട്വീറ്റ്. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാണെന്നു ആണ് ഇരുവരും പറയുന്നത്.