തിരുവനന്തപുരം : ദുബായിലുള്ള ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ദുബായിലെ 2.8 ദശലക്ഷം പേരിൽ ആളുകളിൽ ഒരു ദശലക്ഷം പേരും കേരളത്തിൽ നിന്നുള്ളവർ ആണെന്നും ഇവർക്ക് ആവശ്യത്തിനുള്ള ഭക്ഷണമോ അടിയന്തര സഹായമോ ലഭിക്കുന്നില്ല എന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.
കൊറോണ വ്യാപനത്തെ തുടർന്ന് ദുബായിലുള്ള കേരളീയർ കടുത്ത ആശങ്കയിൽ ആണെന്നും ഇവർക്ക് ഭക്ഷണം, മരുന്ന്, അടിയന്തര സഹായങ്ങൾ, സുരക്ഷ മാർഗങ്ങൾ ഇവ നൽകണം എന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുമുള്ള ഭൂരിഭാഗം ആളുകളും സാധാരണ കമ്പനി തൊഴിലാളികൾ ആണെന്നും ഇവർ കൂട്ടത്തോടെ താമസിക്കുന്നവർ ആണെന്നും അതിനാൽ രോഗ വ്യാപനത്തിന്റെ സാദ്ധ്യതകൾ ഏറെ ആണെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ഈ കാര്യങ്ങൾ യു എ ഇ സർക്കാരിനെ കേന്ദ്ര സർക്കാർ ബോധ്യപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു