ലോകമെങ്ങും മരണം 88,323; 15,08,965 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂയോർക്ക്: ലോ​ക​ത്ത് കൊറോണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 88,000 ക​ട​ന്നു. 88,323 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​നം കൊറോണ ബാ​ധി​ച്ച് മ​രി​ച്ച​ത്. കൊറോണ രോ​ഗി​ക​ളു​ടെ എ​ണ്ണം 15 ല​ക്ഷവും ക​ട​ന്നു. 15,08,965 ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 3,29,632 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് 6,287 പേ​രാ​ണ് മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 1,824 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ ഇ​വി​ടെ മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ മ​ര​ണ​സം​ഖ്യ 14,665 ആ‍​യി. 4,27,079 പേ​ർ​ക്കാ​ണ് ഇ​വി​ടെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്രി​ട്ട​നി​ൽ 938 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്പെ​യി​നി​ൽ 747 പേ​രും ഇ​റ്റ​ലി​യി​ൽ 542 പേ​രും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ 18 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഏറ്റവുമധികം കൊറോണ മരണമുണ്ടായ രാജ്യം ഇറ്റലിയാണ്. 1,39,422 പേർക്കു രോഗം ബാധിച്ചതിൽ 17,669 പേർ മരിച്ചു. 1,46,690 പേർക്കു കൊറോണ ബാധിച്ച സ്പെയിൻ ആണ് മരണനിരക്കിൽ രണ്ടാമത്. ഇവിടെ 14,673 പേർക്കു ജീവൻ നഷ്ടപ്പെട്ടു. 938 പേർ ഒറ്റ ദിവസത്തിനിടെ മരണപ്പെട്ട ബ്രിട്ടനിലും കാര്യങ്ങൾ കൈവിട്ട മട്ടാണ്. 60,733 പേർക്കാണു രോഗം ബാധിച്ചത്. മരിച്ചവരുടെ ആകെ എണ്ണം 7097. ഫ്രാൻസിൽ 1,12,950 പേർക്കു രോഗം ബാധിച്ചു, മരണം 10,869. ജർമനിയിൽ 1,09,702 പേർക്കു രോഗം ബാധിച്ചു, മരണം 2105.

ചൈനയിൽ 81,802 പേർക്കാണു രോഗം ബാധിച്ചത്, മരണം 3333. ഇറാനിൽ 64,586 പേരാണു രോഗബാധിതരായത്, 3993 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും മരണനിരക്കിൽ ബെൽജിയവും നെതർലൻഡ്സും ആശങ്ക സൃഷ്ടിക്കുന്നു. 23,403 പേർക്കു രോഗം വന്ന ബെൽജിയത്തിൽ ആകെ മരണം 2240. നെതർലൻഡ്സിൽ 20,549 പേർക്കാണു രോഗം വന്നത്, മരണം 2248.