Home State ആനകൾക്ക് പനമ്പട്ട നൽകും; ആശ്വാസമാകുന്നത് 15 നാട്ടാനകൾക്ക്

ആനകൾക്ക് പനമ്പട്ട നൽകും; ആശ്വാസമാകുന്നത് 15 നാട്ടാനകൾക്ക്

0

പെരുമ്പാവൂർ : ലോക്ക് ഡൗണിൽ പട്ടിണിയായ ഗജവീരൻമാർക്ക് ഭക്ഷണമൊരുക്കി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി.
പെരുമ്പാവൂർ റയോൺസിൻ്റെ പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആനകൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. ജില്ലയിൽ 15 നാട്ടാനകളാണ് ഉള്ളത്. ഈ ആനകൾക്ക് ഇപ്പോൾ തീറ്റ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടുകയാണ്. പെരുമ്പാവൂർ റയോൺസിലെ 67 ഏക്കർ സ്ഥലത്ത് ധാരാളം പനകൾ ഉണ്ട്. ഇവിടെ നിന്ന് ആന ഉടമകൾക്ക് പനമ്പട്ട വെട്ടിയെടുക്കുന്നതിനോ ആനകളെ തളച്ചു തീറ്റുന്നതിനോ അനുവദിക്കണമെന്ന് ആന ഉടമകളുടെ സംഘം രക്ഷാധികാരി അഡ്വ. ടി.എൻ അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു. തീറ്റ പരിമിതപ്പെടുത്തുന്നതും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകള്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കും. ആനകള്‍ക്ക് ആവശ്യത്തിന് തീറ്റ ലഭ്യമാക്കിയാൽ ആനയിടഞ്ഞുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും കഴിയും. ഈ സാഹചര്യത്തിലാണ് എംഎൽഎ ഇക്കാര്യത്തിൽ മുൻ കൈയെടുത്തത്.

ഈ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എൻ.സി.ഡി മാനേജ്‌മെന്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് 5.50 ലക്ഷം രൂപയും വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റിവ് സെക്കൻഡറി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി 4.50 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here