ഇന്ത്യക്കാരായ ഡോക്ടറും മാധ്യമപ്രവര്‍ത്തകനും കൊറോണ ബാധിച്ച് മരിച്ചു

വാഷിങ്ടൺ/ലണ്ടൻ: കൊറോണ ബാധിച്ച് യുകെയിൽ ഇന്ത്യക്കാരനായ ഡോക്ടറും അമേരിക്കയിൽ മാധ്യമപ്രവർത്തകനും മരിച്ചു.
വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ മുൻ റിപ്പോർട്ടറായ ബ്രഹ്മ കാഞ്ചിഭോസ്ലേയാണ്
ണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകനായ ബ്രഹ്മ കാഞ്ചിഭോസ്ലേ മരിച്ചത്. മലയാളികളടക്കം നിരവധി പേർ ഇതിനകം കൊറോണ ബാധിച്ചു മരിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരായ അനേകർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കാർഡിയക് സർജൻ ജിതേന്ദ്ര കുമാർ റാത്തോഡാണ് (58) യുകെയിൽ മരിച്ച ഇന്ത്യൻ വംശജൻ. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലെ കാർഡിയോ തോറാസിക് സർജറിയിലെ സ്പെഷ്യലിസ്റ്റായിരുന്നു. കൊറോണ ബാധിതനായി ചികിത്സയിലിരിക്കെ കാർഡിഫിലെ ആശുപത്രിയിലായിരുന്നു മരണം.
ഭാര്യയും രണ്ട് ആൺമക്കളും അമേരിക്കയിലുണ്ട്. ഇവർ നീരീക്ഷണത്തിലാണ്.