മുംബൈ: ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ക്ഷേത്രദർശനം നടത്തിയ ബിജെപി എംഎൽഎയ്ക്ക് എതിരേ കേസ്. സോലാപൂർ ജില്ലയിലെ പാണ്ഡാർപുരിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഉസ്മാനാബാദ് എംഎൽഎ സുജിത് സിംഗ് ഠാക്കൂറിനെതിരേയാണ് കേസ്.
ഈമാസം നാലിനാണ് എംഎൽഎ വിവാദ ക്ഷേത്ര ഭർശനം നടത്തിയത്. കൂടെയുണ്ടായിരുന്നവർക്കൊപ്പം നിന്ന് എംഎൽഎ ചിത്രങ്ങളും എടുത്തിരുന്നു. ലോക്ക്ഡൗൺ ലംഘിച്ചതിന് സുജിത് സിംഗ് ഠാക്കൂറിനെതിരെ ഐ.പി.സി, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് പോലീസ് കേസ്.
എന്നാൽ ലോക്ക്ഡൗൺ സമയത്ത് ക്ഷേത്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎൽഎയുടെ വാദം. ” ക്ഷേത്രത്തിൽ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം – ഠാക്കൂർ പറഞ്ഞു.