Home National പൊലീസിനെക്കണ്ടു ഭയന്നോടിയ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

പൊലീസിനെക്കണ്ടു ഭയന്നോടിയ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

0

തിരൂർ: ലോക്ഡൗണിനിടെ പട്രോളിങ്ങിന് എത്തിയ പൊലീസിനെക്കണ്ടു ഭയന്നോടിയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ കട്ടച്ചിറ നെടിവരമ്പത്ത് സുരേഷ് (42) ആണു മരിച്ചത്. കട്ടച്ചിറയിലെ അത്താണിയിൽ ഇന്നലെ വൈകിട്ട് ആറിനാണു സംഭവം.
വഴിയരികിൽ കൂട്ടംകൂടിനിന്ന സുരേഷ് അടക്കമുള്ള 6 പേർ പൊലീസ് എത്തിയതോടെ ചിതറിയോടുകയായിരുന്നു. ഇതിൽ 2 പേരെ പൊലീസ് പിടികൂടി. ഇവരെ സ്റ്റേഷനിലെത്തിച്ച തിരൂർ പൊലീസ്, ഓടിയ 4 പേരെയും കൂട്ടി ഇന്നു ഹാജരാകണമെന്നു നിർദേശിച്ച് പറഞ്ഞയച്ചു.

ഒരു മണിക്കൂറിനുശേഷമാണു കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം വഴിയരികിൽ സുരേഷിനെ മരിച്ച നിലയിൽ കണ്ടത്. പൊലീസ് ഓടിക്കുന്നതിനിടെ തലയിടിച്ചു വീണാണ് മരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ‌, ഓടിയ സുരേഷിനെ പിന്തുടർന്നു പിടികൂടാൻ ശ്രമിച്ചില്ലെന്നാണു പൊലീസിന്റെ വിശദീകരണം. തിരൂരിൽ ഓട്ടോ ഡ്രൈവറാണ് സുരേഷ്. ഭാര്യ: നിഷ. മകൾ: ശിഖ.

LEAVE A REPLY

Please enter your comment!
Please enter your name here