Home World കൊറോണ ബാധിച്ച് മലയാളി അമേരിക്കയില്‍ മരിച്ചു

കൊറോണ ബാധിച്ച് മലയാളി അമേരിക്കയില്‍ മരിച്ചു

0

വാഷിംഗ്ടൺ: കൊറോണ ബാധിച്ച് ന്യൂജെഴ്സിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കരുവാറ്റ കാരമുട്ട് താശിയിൽ സാംകുട്ടിയുടെ ഭാര്യ അന്നമ്മ സാം (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ മക്കളാണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ചേന്നങ്കേരി പന്തപ്ലാത്ത് പുരയ്ക്കൽ കുടുംബാംഗമാണ്.രണ്ടുവർഷം മുൻപ് അന്നമ്മ കുടുംബസമേതം നാട്ടിലെത്തിയിരുന്നു.അന്നമ്മയുടെ അമ്മ തങ്കമ്മ സന്ദർശക വിസയിൽ അമേരിക്കയിലുണ്ട്. കഴിഞ്ഞ മാസം നാട്ടിലേക്ക് മടങ്ങാനിരുന്ന തങ്കമ്മ യാത്രാവിലക്ക് വന്നതോടെ മകൾക്കൊപ്പം തുടരുകയായിരുന്നു.

മക്കൾ: സീന സാം (ദുബായ്), സ്മിതാ സാം, ക്രിസ്റ്റിൻ (ഇരുവരും അമേരിക്ക). മരുമകൻ സുൽത്താൻ ബത്തേരി സ്വദേശി അനീഷ് (ദുബായ്).

LEAVE A REPLY

Please enter your comment!
Please enter your name here