Home National മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ 1000 കഴിഞ്ഞു; മുംബൈയിൽ 590 പേർ

മഹാരാഷ്ട്രയില്‍ കൊറോണ ബാധിതര്‍ 1000 കഴിഞ്ഞു; മുംബൈയിൽ 590 പേർ

0

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് പുതുതായി 150 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതർ 1,018 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് സ്ഥിരീകരച്ചതിൽ നൂറെണ്ണം മുംബൈയിൽ നിന്നാണ്. സംസ്ഥാനത്ത് മരണസംഖ്യ 40 ആയി ഉയർന്നു.
മുംബൈയിൽ മാത്രം 590 പേർക്കാണ് കൊറോണ. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഉണ്ടായ വർധന മുംബൈയിൽ അസ്വസ്തത പടർത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലും സ്ഥിതി സങ്കീർണമാണ്.

കൊറോണ കേസുകൾ ഉയർന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. പൂനെയിൽ അവശ്യ സേവന കടകൾ ഇനിമുതൽ രാവിലെ 10 മുതൽ 12 വരെയാകും പ്രവർത്തിക്കുകയെന്ന് പൂനെ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here