Home National മുംബൈയിൽ മണിപ്പൂര്‍ സ്വദേശിനിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി

മുംബൈയിൽ മണിപ്പൂര്‍ സ്വദേശിനിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി

0

മുംബൈ: മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്തേക്ക് ബൈക്ക് യാത്രക്കാരന്‍ തുപ്പി. യുവതിയുടെ സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപത്തുവച്ചായിരുന്നു സംഭവം. ഇരുപത്തി അഞ്ചുകാരിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. മിലിട്ടറി ക്യാമ്പിന് സമീപത്തുകൂടെ സുഹൃത്തുമായി നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കില്‍ എത്തിയ ആൾ, ധരിച്ചിരുന്ന മാസ്ക് നീക്കി തനിക്ക് നേരെ തുപ്പുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന തനിക്ക് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാനായില്ലെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത മുംബൈ പൊലീസ് പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിത കമ്മീഷനും ട്വിറ്ററിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here