Home Local News ആശ്വാസ കണ്ണീരോടെ സവിത കണ്ണൂരിലേക്ക്; ആംബുലൻസ് ഒരുക്കി ഡി.സി.സി

ആശ്വാസ കണ്ണീരോടെ സവിത കണ്ണൂരിലേക്ക്; ആംബുലൻസ് ഒരുക്കി ഡി.സി.സി

0

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ കോടിയേരി സ്വദേശിനി സവിതയെ മലബാർ ക്യാൻസർ സെന്ററിലെത്തിച്ച് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി. ഏറെനാളായി ആർ.സി.സിയിൽ ചികിത്സയിലായിരുന്ന സവിതയെ നാലാം തീയതി ഡിസ്ച്ചാർജ് ചെയ്യുകയായിരുന്നു. തുടർന്നുള്ള ചികിത്സക്കായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിലേക്ക് മാറ്റാനായിരുന്നു അധികൃതരുടെ നിർദേശം.

എന്നാൽ ഭാരിച്ച ചികിത്സാ ചിലവിന് ശേഷം യാത്രക്കോ ആംബുലൻസിനോ നൽകാനുളള പണമുണ്ടായിരുന്നില്ല. ലോക്ക് ഡൗൺ കാരണം മറ്റു വാഹനസൗകര്യവും ലഭിച്ചില്ല. നിരവധി പേരോട് സഹായം അഭ്യർഥിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന്, സവിതയുടെ സഹോദരൻ കണ്ണൂർ എം.പി കെ.സുധാകരനെയും, ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനിയോടും സഹായം അഭ്യർഥിച്ചു. ഇവർ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെയും വിവരമറിയിച്ചു.
അറിഞ്ഞ ഉടൻ തന്നെ നെയ്യാറ്റിൻകര സനൽ നേരിട്ട് ആശുപത്രിയിലെത്തി സവിതയോട് വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന്, കണ്ണൂരിലേക്ക് പോകാനായി ആംബുലൻസ് ഒരുക്കി. 15,000-ത്തോളം രൂപയും നൽകി. ഉച്ചയ്ക്ക് മൂന്നു മണിയോടെ സവിത സനലിനും നേതാക്കൾക്കും നന്ദി പറഞ്ഞ് ആശ്വാസ കണ്ണീരോടെ കണ്ണൂരിലേക്ക് യാത്രതിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here