അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചത് 6 മലയാളികൾ

ന്യൂ​യോ​ർ​ക്ക്: കൊറോണ വൈ​റ​സ് ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. പി​റ​വം സ്വ​ദേ​ശി ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സും തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയിൽ ഏ​ലി​യാ​മ്മ ജോ​ണു​ (65)മാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ന്യു​യോ​ർ​ക്കി​ൽ കൊറോണ ബാ​ധി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. തി​രു​വ​ല്ല ക​ട​പ്ര വ​ലി​യ​പ​റ​മ്പി​ൽ തൈ​ക്ക​ട​വി​ൽ ഷോ​ൺ എ​ബ്ര​ഹാം (21) ആ​ണ് മ​രി​ച്ച​ത്.

നേരത്തേ കൊറോണ ബാധിച്ച് മൂന്നു മലയാളികൾ അമേരിക്കയിൽ മരിച്ചിരുന്നു. തൊടുപുഴ മുട്ടം സ്വദേശി ഇഞ്ചനാക്കാട്ട് തങ്കച്ചൻ (51) ന്യൂയോർക്കിൽ കൊറോണ ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു – 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവരും കൊറോണ ബാധിച്ച് മരിച്ചിരുന്നു.