Home National തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളെ സംസ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘിച്ച്‌

തമിഴ്‌നാട്ടില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളെ സംസ്‌കരിച്ചത് പ്രോട്ടോക്കോള്‍ ലംഘിച്ച്‌

0

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ ബാധിതന്റെ മൃതദേഹം സംസ്കരിച്ചതിൽ വീഴ്ച. 75 കാരന്റെ സംസ്‌കാരമാണ് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നടത്തിയത്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 50 ല്‍ അധികം പേരാണ്.

സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ മരിച്ചയാളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here