പെരുമ്പാവൂർ: ഗ്യാസ് സിലിണ്ടർ ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന മുറിക്ക് തീപിടിച്ചു. പെരുമ്പാവൂർ തുരുത്തി പിള്ളിയിലുള മൂന്ന് നില കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള മുറിക്കാണ് തീപിടിച്ചത്. പത്തോളം തൊഴിലിളികൾ താമസിച്ചിരുന്ന മുറിയാണെങ്കിലും ആളപായമില്ല. ഇന്ന് രാവിലെ പതിനൊന്നിനാണ് സംഭവം നടന്നത്.
തുരുത്തിപ്ലി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയ്ക്ക് സമീപമുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പള്ളിയിൽ നിർമാണ പ്രവർത്തനത്തിനെത്തിയവർ താമസിച്ചിരുന്ന മുറിയാണ് ഇത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.