Home World കൊറോണ: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കൊറോണ: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

0

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു.

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ ഇനിയും സമയമെടുക്കുമെന്ന് ന്യൂയോർക്ക് ഗവർണർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here