കണ്ണൂർ ​ സെൻട്രൽ ജയിലിലെ ഐസൊലേഷനിൽ പ്രതി തടവു ചാടി ; തിരച്ചിൽ ശക്തമാക്കി പോലീസ്

കണ്ണൂർ: കണ്ണൂർ ​ സെൻട്രൽ ജയിലിലെ നിരീക്ഷണ വാർഡിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പ്രതി തടവു ചാടി. ഉത്തർപ്രദേശിലെ ആമിർപൂർ സ്വദേശി അജയ്​ ബാബുവാണ്​ തടവ്​ ചാടിയത്​. ഇന്ന്​ പുലർച്ചെയാണ്​ ഇയാളെ വാർഡിൽ നിന്ന് കാണാതായത്​.

കഴിഞ്ഞ മാസം 23ന്​ കാസർകോട്​ പുതിയ ബസ്​റ്റാൻറിന്​ സമീപത്തുള്ള കാനറ ബാങ്കിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ​ അജയ്​ ബാബുവിനെ 25നാണ്​​ കാസർകോട്​ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഇയാളെ ജയിലിലെത്തിക്കാതെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക്​ മാറ്റുകയായിരുന്നു.
,
ഇയാൾക്ക്​ വേണ്ടി പൊലീസ്​ കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്​. വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇയാൾക്ക്​ അധിക ദൂരം പോകാൻ സാധിക്കില്ലെന്ന കണക്കൂകൂട്ടലിലാണ്​ പൊലീസ്​.