തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ബാക്കിയുള്ള പരീക്ഷകളുടെ തിയതി നിശ്ചയിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷകളുടെ തിയതി നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. അതു സംബന്ധിച്ച് സര്‍ക്കാര്‍ ഒൗദ്യോഗികമായി തന്നെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.