Home National ടോര്‍ച്ചടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ടോര്‍ച്ചടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

0

തൃശൂർ: കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വീടുകളില്‍ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്നും ലിജോ പരിഹസിച്ചു.

ലോക്​ഡൗണിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌​ കൊണ്ട്​​ ഏപ്രില്‍ അഞ്ചിന്​ രാത്രി ഒമ്പതിന്​ ഒമ്പത്​ മിനിറ്റ്​ എല്ലാ വൈദ്യൂതി വിളക്കുകളും അണക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ബാല്‍കണികളില്‍ നിന്നും വീടുകള്‍ക്ക്​ മുന്നില്‍ നിന്നും​ മെഴുകിതിരി, മൊബൈല്‍ വെളിച്ചം എന്നിവ പ്രകാശിപ്പിച്ച്‌​ എല്ലാവരും രാജ്യത്തിനൊപ്പം നില്‍ക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
പുര കത്തുമ്ബോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്ബോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം
NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്ബ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here