Home Local News നിരോധനം ലംഘിച്ച് ജുമാ നമസ്ക്കാരം: ഈരാറ്റുപേട്ടയിൽ 24 പേർ അറസ്റ്റിൽ

നിരോധനം ലംഘിച്ച് ജുമാ നമസ്ക്കാരം: ഈരാറ്റുപേട്ടയിൽ 24 പേർ അറസ്റ്റിൽ

0

കോട്ടയം: കൊറോണ വ്യാപന ഭീഷണി നിലനിൽക്കെ നിരോധനം ലംഘിച്ച് ജുമാ
നമസ്ക്കാരം സംഘടിപ്പിച്ച 24 പേർ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ . പ്രിൻസിപ്പൽ, മാനേജർ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പത്തനംതിട്ട കുലശേഖരപേട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് വീട്ടിൽ മത പ്രാർഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പ്രാർഥനയാണെന്നാണ് ഇവരുടെ പ്രാഥമിക വിശദീകരണം.ലോക്ഡൗൺ ലംഘിക്കുന്നവരെ കർശന നടപടി സ്ഥീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അറസ്റ്റ് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here