തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടലുകളുടെയും ടേക്ക് എവെ കൗണ്ടറുകളില്‍നിന്നു പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറിയുടെ സമയപരിധി രാത്രി എട്ടു വരെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകളില്‍നിന്നു പാഴ്സല്‍ വാങ്ങാനുള്ള സമയം വൈകിട്ട് അഞ്ചു വരെ ആയിരിക്കും. ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് രാത്രി എട്ടുവരെ അനുവദിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ രാത്രി 9 നു മുമ്പ് ജോലി അവസാനിപ്പിക്കണം.
ചീഫ് സെക്രട്ടറി ടോം തോമസാണ് ഉത്തരവ് പുറത്തിറക്കിയത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്ടിന്റെ ഭാഗമായാണ് നിയന്ത്രണം.