Home Local News ആശുപത്രിയിൽ നിരീക്ഷണം; ഇതര സംസ്ഥാന തൊഴിലാളി കടന്നു

ആശുപത്രിയിൽ നിരീക്ഷണം; ഇതര സംസ്ഥാന തൊഴിലാളി കടന്നു

0

കൊല്ലം: പത്തനാപുരത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടു. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് രക്ഷപെട്ടത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുളളിലേക്ക് കയറി പോയെന്നാണ് സംശയം. ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പൊലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here