Home Local News പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊറോണയില്ല

പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊറോണയില്ല

0

കണ്ണൂ‍ർ: കണ്ണൂർ ജില്ലയിലെ ആറളം കീഴ്പ്പള്ളിയിൽ കടുത്ത പനിയെ തുടർന്ന് മരിച്ച പെൺകുട്ടിക്ക് കൊറോണ വൈറസ് ബാധയില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് കുട്ടിയുടെ സ്രവം അധികൃത‍‍ർ പരിശോധനക്കയച്ചത്. ഫലം നെഗറ്റീവായതോടെ മൃതദേഹം വിട്ടുകൊടുത്തെങ്കിലും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാതെ അവശ്യ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം സംസ്കാരം നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. കൊറോണ രോഗലക്ഷണത്തോടെയാണ് കുട്ടി മരിച്ചത്. അതിനാലാണ് സ്രവ സാംമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കീഴപ്പള്ളി സ്വദേശി രഞ്ജിത്തിൻ്റെ മകൾ അഞ്ജന എന്ന അഞ്ചു വയസുകാരി കടുത്ത പനിയെ തുട‍ർന്ന് മരിച്ചത്. പനി കൊറോണ വൈറസ് ബാധയുടെ ലക്ഷണമായതിനാൽ അധികൃത‍ർ സാംപിൾ ശേഖരിച്ച് കൊറോണ പരിശോധനയ്ക്ക് അയക്കുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ മോ‍‍ർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here