കണ്ണൂര്‍: ആറളത്ത് പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു. ആറളം കീഴ്പ്പള്ളി കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് (അഞ്ച്) മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്. കൊറോണ വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടിയുടെ സ്രവം പരിശോധിക്കും. ഇതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കൂ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.