കേരളത്തിൽ കുടുങ്ങിയ 232 വിദേശികൾ ജന്മനാട്ടിലെത്തി; മടക്കം ജർമൻ വിമാനത്തിൽ

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ കുടുങ്ങിയ 232 വിദേശികള്‍ തിരികെ നാട്ടിലെത്തി. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെ ടൂറിസം വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌കുകള്‍ മുഖേന തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മ്മന്‍ എംബസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് യൂറോപ്പിലേക്ക് ഇവരെ യാത്രയാക്കിയത്.

യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്മാരാണ് തിരികെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. പ്രത്യേക വിമാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.

ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തിയവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. യൂറോപ്യന്‍ സഞ്ചാരികള്‍ സ്വദേശത്ത് എത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/CMOKerala/videos/667947937313131/