Home Local News മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

0

മലപ്പുറം: കൊറോണ ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി.ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കാണ് ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

LEAVE A REPLY

Please enter your comment!
Please enter your name here