തിരുവനന്തപുരം: പിൻവാങ്ങൽ ലക്ഷണങ്ങളുള്ള മദ്യപാനികൾക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകുന്നതിന് എക്സൈസ് മാർഗനിർദേശം തയ്യാറാക്കി.
ബീവറേജസ് (ബെവ്കോ) മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കണം. ഡോക്ടർമാരുടെ കുറിപ്പടി വിശദമായി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് മൂന്നുലിറ്റർ മദ്യമാണ് ബെവ്കോ കൈമാറുക .
ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്സൈസ് പെർമിറ്റ് അനുവദിക്കും. ഈ പെർമിറ്റിന്റെ പകർപ്പ് ബെവ്കോയ്ക്ക് കൈമാറുകയും ചെയ്യും. ബെവ്കോ മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കണം.
അപേക്ഷകന്റെ മൊബൈൽ നമ്പറിൽ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടർനടപടികൾ ബെവ്കോ സ്വീകരിക്കുക. ഒരാഴ്ചത്തേക്ക് മൂന്നുലിറ്റർ മദ്യമേ ഒരു അപേക്ഷകന് അനുവദിക്കൂവെന്നും എക്സൈസ് വ്യക്തമാക്കുന്നു.