നീറ്റ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡെൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -നീറ്റ് യു.ജി. 2020 മാറ്റിവെച്ചു. മേയ് മൂന്നിനായിരുന്നു നടക്കേണ്ടിയിരുന്ന
പരീക്ഷയാണ് മാറ്റിവച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
പരീക്ഷ എഴുതാനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഈ അസൗകര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.
നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. മേയ് അവസാന വാരം പരീക്ഷ നടത്താൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. വിശദവിവരങ്ങൾ പിന്നീടറിയിക്കും. ഏപ്രിൽ 15ന് ശേഷമാകും അഡ്മിറ്റ് കാർഡ് ലഭ്യമാക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.nta.ac.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.