കൊ​ല്ലത്ത് ആ​ദ്യ കൊറോണ കേ​സ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കൊറോണ കേ​സ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മാർച്ച് പ​തി​നെ​ട്ടി​നാ​ണ് ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു.

ഇ​യാ​ളു​ടെ യാ​ത്രാ​യുടെ റൂട്ട് മാപ്പ് ഇങ്ങനെ

. മാർച്ച് 18ന് ​ദു​ബാ​യി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍.
. ​ബ​സി​ല്‍ കൊ​ല്ല​ത്തേ​ക്ക്. കൊ​ല്ലം ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പ്രാ​ക്കു​ള​ത്തെ വീ​ട്ടി​ലേ​ക്ക്.
​. വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ന്നു. അ​വ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ല്‍.
. 25-​നു രാ​ത്രി പ​നി തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത തോ​ന്നി​യ​തോ​ടെ രാ​ത്രി 11 മ​ണി​യോ​ടെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ പി​എ​ന്‍​എ​ന്‍​എം ആ​ശു​പ​ത്രി​യി​ല്‍ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ലെ​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
. ​ഭാ​ര്യാ സ​ഹോ​ദ​ര​നെ വി​ളി​ച്ചു​വ​രു​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക്.
. ​രാ​ത്രി 11.30 നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക്. കൊ​ല്ല​ത്തു നി​ന്ന് ആം​ബു​ല​ന്‍​സ് വ​രു​ത്തി​യാ​ണു പോ​യ​ത്.
​. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചു. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തെ പു​ല​ര്‍​ച്ചെ 3.30 മ​ണി​യോ​ടെ വീ​ട്ടി​ലേ​ക്കു വി​ട്ടു.