Home National മുംബൈയില്‍ മലയാളിക്ക് കൊറോണ

മുംബൈയില്‍ മലയാളിക്ക് കൊറോണ

0

മുംബൈ: മുംബൈയില്‍ മലയാളി യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാൾ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. നവിമുംബൈയിലെ ഐറോളിയില്‍ താമസിക്കുന്ന യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. ബല്‍ജിയത്ത് നിന്ന് എത്തിയതാണ് ഇയാള്‍. മഹാരാഷ്ട്രയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 341 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഇവിടെ 64 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ‍

LEAVE A REPLY

Please enter your comment!
Please enter your name here