Home National നിരീക്ഷണ മുദ്രയുള്ള ദമ്പതികളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

നിരീക്ഷണ മുദ്രയുള്ള ദമ്പതികളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

0

ന്യൂഡെൽഹി: ക്വാറന്റയിൻ മുദ്രയുള്ള ദമ്പതികളെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ലംഘിച്ച് ട്രെയിനിൽ യാത്ര ചെയ്ത ദമ്പതികളെയാണ് ടി ടി ഇ ഇറക്കിവിട്ടത്.
ബെംഗളുരു സിറ്റി- ന്യൂഡെൽഹി രാജധാനി ട്രെയിനിൽ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ തെലങ്കാനയിലെ കാസിപേട്ടിൽ എത്തിയപ്പോഴാണ് സഹയാത്രികരിൽ ഒരാൾ ദമ്പതികളിൽ ഭർത്താവിന്റെ കൈയിൽ വീട്ടുനിരീക്ഷണത്തിൽ കഴിയാനുള്ള മുദ്ര കണ്ടത്.കൊറോണ ബാധ സംശയിക്കുന്നവരുടെ കൈയിൽ ആരോഗ്യപ്രവർത്തകർ പതിക്കുന്ന മുദ്രയാണ് ഇത്. സഹയാത്രികൻ ഉടൻ ഇക്കാര്യം ടിടിഇയെ അറിയിക്കുകയായിരുന്നു.
കുറച്ചുനേരം ട്രെയിൻ തടഞ്ഞുവെച്ച അധികൃതർ ദമ്പതികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാസിപേട്ടിൽ വെച്ചുകോച്ച് പൂർണമായും ശുദ്ധീകരിച്ചതിന് ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. സംഭവത്തെ തുടർന്ന് ട്രെയിൻ രണ്ടു മണിക്കൂർ വൈകി.

LEAVE A REPLY

Please enter your comment!
Please enter your name here