Home State ജനപങ്കാളിത്ത കുർബാന പാടില്ല: മാർ ആലഞ്ചേരി

ജനപങ്കാളിത്ത കുർബാന പാടില്ല: മാർ ആലഞ്ചേരി

0

കൊച്ചി: കൊറോണ ബാധയുടെ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ജനപങ്കാളിത്ത കുർബാന നിർത്തിവയ്ക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി നിർദേശിച്ചു.

വൈദികരുടെ കുർബാനയിൽ ജനങ്ങൾക്ക് സംരക്ഷണം നൽകാനും കൊറോണ ബാധിതർക്ക് സൗഖ്യം നൽകാനും പ്രത്യേകം പ്രാർഥിക്കണമെന്ന് മാർ ആലഞ്ചേരി ഓർമ്മിപ്പിച്ചു. ഇനി ഒരിറയിപ്പ് ഉണ്ടാകുന്നതുവരെ ജന പങ്കാളിത്ത കുർബാന ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here