Home Local News യുജിസി നിർദ്ദേശം ലംഘിച്ചു; മാറ്റമില്ലാതെ യൂണിവേഴ്സിറ്റി പരീക്ഷകൾ

യുജിസി നിർദ്ദേശം ലംഘിച്ചു; മാറ്റമില്ലാതെ യൂണിവേഴ്സിറ്റി പരീക്ഷകൾ

0

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നൽകിയ നിര്‍ദേശം ലംഘിച്ച് സര്‍വകലാശാല പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കട്ടെയെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.രാജ്യത്തെ ആശങ്കയുണർത്തുന്ന സാഹചര്യത്തിലാണ് യുജിസി പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ പറഞ്ഞു. നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക പരീക്ഷനടത്തുമെന്നും ജലീല്‍ പറഞ്ഞു.

പരീക്ഷകള്‍ നടത്തുന്നതിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ഇതോടൊപ്പം മൂല്യനിര്‍ണയ ക്യാംപുകളും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.നിലവില്‍ നടക്കുന്ന പരീക്ഷകള്‍ അടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു യുജിസിയുടെ നിര്‍ദേശം. പരീക്ഷകള്‍ മാര്‍ച്ച്‌ 31ന് ശേഷം നടത്തുന്ന രീതിയില്‍ പുനഃക്രമീകരിക്കാം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 31 വരെ മൂല്യനിര്‍ണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും കൃത്യമായി ആശയവിനിമയം നടത്തണമെന്നും ഇതിനായി ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here