ജറുസലം: കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ ഇസ്രായേലും നിയന്ത്രങ്ങൾ ശക്തമാക്കി. അഞ്ഞൂറിലേറെപ്പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചു. തൽക്കാലം വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
വീടുകളിൽ നിരീക്ഷണത്തിലേക്ക് പോകാൻ കഴിയുന്നവരെ മാത്രമാകും ഇനി രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. ഇതിനും കർശമായ നിയന്ത്രണങ്ങൾ ഉണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട തരത്തിൽ ഗുരുതരമല്ല സ്ഥിതിഗതികളെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.