Home State കൊറോണ പുതിയ കേസുകളില്ല;സംസ്ഥാനത്ത് ചെറിയ ആശ്വാസം

കൊറോണ പുതിയ കേസുകളില്ല;സംസ്ഥാനത്ത് ചെറിയ ആശ്വാസം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കേസുകൾ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്. അണുബാധ നിയന്ത്രണാതീതമാകാനുള്ള സാഹചര്യം ഗൗരവമായി കാണണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പഴുതടച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുള്ള എല്ലാ നടപടികളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here