Home World ചൈന തിരിച്ചടിച്ചു; യുഎസ് റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കി

ചൈന തിരിച്ചടിച്ചു; യുഎസ് റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കി

0

ബീജിങ്:ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്കെതിരെ യുഎസ് നിയന്ത്രണമേർപ്പെടുത്തിയതിന് പകരമെന്നോണം യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ ചൈന രാജ്യത്ത് നിന്ന് പുറത്താക്കി.
ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ, വാഷിങ്ടൺ പോസ്റ്റ് എന്നിവയുടെ അമേരിക്കക്കാരായ റിപ്പോർട്ടർമാരേയാണ് ചൈന പുറത്താക്കിയത്. 13 മാധ്യമ പ്രവർത്തകരാണ് ചൈനയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്.10 ദിവസത്തിനുള്ളിൽ ഇവരുടെ അക്രഡിറ്റേഷൻ തിരികെ നൽകണമെന്നും ചൈനീസ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസം മുമ്പാണ് ചൈനീസ് മാധ്യമങ്ങൾക്ക് യുഎസ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ചൈനീസ് മാധ്യമങ്ങളെ ‘വിദേശ ദൗത്യം’ എന്ന ഗണത്തിൽപ്പെടുത്തുകയും മാധ്യമ പ്രവർത്തകരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ചൈനീസ് മാധ്യമങ്ങൾക്ക് ഓഫീസ് തുടങ്ങുന്നതിനും മറ്റും യുഎസ് സർക്കാരിന്റെ അനുമതി വാങ്ങേണ്ട സ്ഥിതിയുമുണ്ടായി.
ഇതിന് തിരിച്ചടിയായിട്ടാണ് പ്രധാനപ്പെട്ട യുഎസ് മാധ്യമങ്ങൾക്കെതിരെ ചൈന ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here