കണ്ണൂർ: കൊറോണ ബാധിച്ച മാഹിയിലെ രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി. ഇവർ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവർ, ഓട്ടോ ഡ്രൈവർ, ഇന്ത്യൻ കോഫി ജീവനക്കാർ എന്നിവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.
വണ്ടൂരിലെ രോഗി ചികില്‍സയ്ക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.