Home State വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍

വി.വി.രാജേഷും കൊറോണ നിരീക്ഷണത്തില്‍

0

തിരുവനന്തപുരം: കൊറോണ മുൻകരുതലിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും സ്വയം ക്വാറന്റിയനിൽ പ്രവേശിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പം രാജേഷും ശ്രീചിത്രയിൽ സന്ദർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.

വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ശ്രീചിത്ര ആശുപത്രിയിൽ ജോലി ചെയ്ത ഒരു ഡോക്ടർക്ക് കൊറോണ ബാധയുണ്ടായിരുന്നു. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. വി.വി.രാജേഷും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡൽഹി ഔദ്യോഗിക വസതിയിലാണ് മന്ത്രി മുരളീധരൻ ക്വാറന്റൈനിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here