Home National പരിശീലനവിമാനം തകര്‍ന്ന് വ്യോമസേന പൈലറ്റ് മരിച്ചു

പരിശീലനവിമാനം തകര്‍ന്ന് വ്യോമസേന പൈലറ്റ് മരിച്ചു

0

ചണ്ടീഗഢ്: എൻ.സി.സി. കേഡറ്റുകളെ വിമാനം പറത്താൻ പരിശീലിപ്പിക്കുന്നതിനിടെ വിമാനം തകർന്ന് വ്യോമസേന പൈലറ്റ് മരിച്ചു. എൻ.സി.സി. കേഡറ്റിന് പരിക്കേറ്റു.

വ്യോമസേനയിലെ വിങ് കമാൻഡർ ജി.എസ്. ചീമ എന്ന പൈലറ്റാണ് മരിച്ചത്. ചീമയെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷനിൽ അയച്ചിരിക്കുകയായിരുന്നു.പരിക്കേറ്റ വിപിൻ കുമാർ യാദവ് എന്ന എൻ.സി.സി. കേഡറ്റിനെ പഞ്ച്കുളയിലെ ചണ്ടിമന്ദിറിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവൺമെന്റ് മോഹിന്ദ്ര കോളേജിലെ വിദ്യാർഥിയാണ് വിപിൻ.

പട്യാല ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ- ടു സീറ്റർ വിമാനമാണ് സംഗൂർ-പട്യാല റോഡിനു സമീപത്ത് തകർന്നുവീണത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here